National NewsPolitics

‘ബംഗാളില്‍ ഭാരത് ജോഡോ ന്യായ് യാത്ര എന്തിന് വന്നു ? യാത്ര വന്നത് അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല’ : മമതാ ബാനര്‍ജി

Keralanewz.com

പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ഭാരത് ജോഡോ ന്യായ് യാത്രക്ക് എതിരെയാണ് വിമര്‍ശനം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ബംഗാളില്‍ യാത്ര എന്തിന് വന്നു എന്ന് മമത ചോദിച്ചു. യാത്ര വരുന്നത് തന്നെ അറിയിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് പോലും ലഭിക്കുമോ എന്ന് സംശയമെന്ന് മമത.രാഹുല്‍ ദേശാടന പക്ഷികള്‍ എന്നും പരിഹാസം.കോണ്‍ഗ്രസ്സിന് ധൈര്യമുണ്ടെങ്കില്‍ വാരണാസിയില്‍ ബിജെപിയെ തോല്‍പ്പിക്കണമെന്നും രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലും ജയിച്ചു കാണിക്കണമെന്നും മമത വെല്ലു വിളിച്ചു.

‘എന്തിനാണ് ഇത്ര അഹങ്കാരം ? നേരത്തെ നിങ്ങള്‍ വിജയിച്ചിരുന്ന സ്ഥലങ്ങളെല്ലാം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വാരാണസിയില്‍ ബിജെപിയെ തോല്‍പ്പിക്കൂ. അലഹബാദില്‍ മത്സരിച്ച്‌ വിജയിക്കൂ’ മമതാ ബാനര്‍ജി പറഞ്ഞു.

Facebook Comments Box