Kerala NewsLocal NewsNational News

2000 രൂപ പിൻവലിച്ചിട്ട് എട്ട് മാസം, 8897 കോടി രൂപയുടെ നോട്ടുകള്‍ ഇനിയും തിരിച്ചെത്തിയില്ല

Keralanewz.com

റിസർവ് ബാങ്ക് വിനിമയത്തില്‍ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളില്‍ 8897 കോടിരൂപ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാകുന്നു.

റിസർവ് ബാങ്ക് തന്നെയാണ് ജനുവരി 31 വരെയുള്ള കണക്കുകള്‍ പുറത്തുവിട്ടത്.

അതേസമയം, പിൻവലിക്കലിന് പിന്നാലെ 97.50 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് അധികൃതർ അറിയിച്ചു. റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത് 500,1000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ്. 2023 മെയ് 19 നാണ് 2000 ന്റെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അന്ന് വിപണിയിലുണ്ടായിരുന്നത്.

ഒക്ടോബർ എട്ടുവരെ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറിയെടുക്കാൻ റിസർവ് അവസരം നല്‍കിയിരുന്നു. ഇനി റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകള്‍ വഴി മാത്രമാണ് നോട്ടുകള്‍ മാറ്റി വാങ്ങാൻ കഴിയു. 2000 രൂപ നോട്ടിന്റെ അച്ചടി 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ നിര്‍ത്തിവെച്ചിരുന്നു. വിപണിയില്‍ നിന്ന് പിൻവലിച്ചാലും 2000 രൂപയുടെ നിയമപരമായ സാധുത നിലനില്‍ക്കും.

Facebook Comments Box