Fri. May 3rd, 2024

ജോസഫ് ഗ്രൂപ്പിൽ തർക്കം രൂക്ഷം. സീറ്റ്‌ തിരിച്ചെടുക്കാൻ കോട്ടയം ഡിസിസിയുടെ നിർദേശം

By admin Feb 5, 2024 #PJ Joseph
Keralanewz.com

കോട്ടയം : ഇലക്ഷൻ പ്രഖ്യാപനം വരുന്ന മുന്നേ തന്നെ ജോസഫ് വിഭാഗത്തിന് നൽകിയ കോട്ടയം സീറ്റിന്റെ പേരിൽ ജോസഫ് വിഭാഗത്തിൽ തമ്മിലടി മൂർച്ഛിച്ചു. ഫ്രാൻസിസ് ജോർജിനു സീറ്റ്‌ നല്കാൻ സാധിക്കില്ല എന്ന് പഴയ മാണി വിഭാഗം ജോയ് എബ്രഹത്തിന്റെ നേതൃത്വത്തിൽ നിലപാട് എടുത്തു ഒന്നിച്ചതോടെ ആണ്കോൺഗ്രസ്സും നിലപാട് മാറ്റാൻ തയ്യാർ ആവുന്നത്. സീനിയർ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടിട്ടും സ്ഥാനാർത്ഥി മോഹികൾ തമ്മിലടിച്ചു നടക്കുന്നതിനാൽ ആണ് കോട്ടയം ഡിസിസി, സീറ്റ്‌ തിരിച്ചു എടുക്കണം എന്ന നിർദേശം കെപിസിസി ക്ക് നൽകിയത്.

മുൻ എംപി പിസി തോമസ്, എംപി ജോസഫ് എന്നിവരും മുൻ മാണി വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിൽ, പ്രിൻസ് ലൂക്കോസ്, തോമസ് ഉണ്ണിയാടൻ, ജോയ് എബ്രഹാം എന്നിവരുമാണ് സ്ഥാനാർഥിയാവാൻ മുന്നിലുള്ളത്. എന്നാൽ ഇവരിൽ ആർക്കും ജയ സാധ്യത ഇല്ലാ എന്നതാണ് കോൺഗ്രസ് കാണുന്ന പ്രശ്നം. ഫ്രാൻ‌സിസ് ജോർജ് 6 വട്ടം മത്സരിച്ചു തോറ്റ നേതാവ് ആണെന്നും കോൺഗ്രസ്സ് പറയുന്നു. മാത്രമല്ല ഓരോ ഇലക്ഷനും ഓരോ മുന്നണി യിൽ മത്സരിച്ചു എന്ന അപൂർവ നേട്ടവും ഫ്രാൻ‌സിസ് ജോർജിനു ഉണ്ട്. ഇദ്ദേഹം വിജയിച്ചാലും ബിജെപി യുടെ പ്രേരണയിൽ വീഴില്ല എന്ന് എന്താണ് ഉറപ്പ് എന്നും കോൺഗ്രസിന് സംശയം ഉണ്ട്. ഇതേ അവസ്ഥ ആണ് പിസി തോമസിന്റെയും. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി ആയിരുന്നു അദ്ദേഹം.

തോമസ് ഉണ്ണിയാടൻ ആവട്ടെ ജോസഫ് ഗ്രൂപ്പിൽ ആണെങ്കിലും ഇപ്പോഴും മാണി വിഭാഗവുമായി ബന്ധം ഉണ്ടെന്നു സംശയിക്കുന്ന നേതാവ് ആണ്. സജി മഞ്ഞക്കടമ്പിൽ ആണ് കോൺഗ്രസിന് പ്രതീക്ഷ ഉള്ള ഏക നേതാവ്. ചെറുപ്പക്കാരൻ എന്ന നിലയിൽ അവസരം കൊടുത്താലും ജോസഫ് വിഭാഗം നേതാക്കൾ അദ്ദേഹത്തെ കാലു വാരും എന്ന് കോൺഗ്രസ്‌ സംശയിക്കുന്നു.

ഇങ്ങനെയൊക്കെ തർക്കം മൂർച്ഛിക്കുന്നതിൽ കോൺഗ്രസ്സ് അതീവ ദുഃഖത്തിൽ ആണ്. ജോസഫ് വിഭാഗം പിന്മാറിയാൽ രാജ്യ സഭാ സീറ്റ്‌ ആണ് കോൺഗ്രസ്സ് വാഗ്ദാനം ചെയുന്നത് എന്നാൽ ഇനി എപ്പോൾ ലഭിക്കുമെന്നും യു ഡീ എഫിന് ലഭിച്ചാൽ തന്നെ പണ്ട് കെഎം മാണിയെ രാജ്യ സഭാ സീറ്റ്‌ നൽകാതെ വർഷങ്ങളോളും പറ്റിച്ചത് ജോസഫ് വിഭാഗം ചൂണ്ടി കാണിക്കുന്നു.

എന്തായാലും കോട്ടയം ജില്ലയിൽ കോൺഗ്രസ്സ് അതീവ പ്രതിസന്ധിയിൽ ആണ്.

Facebook Comments Box

By admin

Related Post