സംസ്ഥാനബജറ്റ് ഇന്ന്: സാമ്ബത്തിക പ്രതിസന്ധിയില്‍ പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്നു നിയമസഭയില്‍ മന്ത്രി കെ. ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കെ പ്രതിക്ഷയോടെ കേരളം.
സാമ്ബത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നുപോകുമ്ബോള്‍അത്ഭുതങ്ങള്‍ പ്രതീഷിക്കുന്നില്ലെങ്കിലും അധികബാധ്യത വരുത്തുന്ന നികുതി നിര്‍ദേശങ്ങള്‍ ഉണ്ടാകുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ബജറ്റ് അവതരിപ്പിക്കും മുന്നേ തന്റെ പക്കല്‍ മാന്ത്രികവടിയില്ലെന്ന് പറഞ്ഞ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രതീക്ഷിക്കേണ്ടെന്ന മുന്‍കൂര്‍ ജാമ്യം എടുത്തു കഴിഞ്ഞു.
ക്ഷേമ പെന്‍ഷന്‍ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പണം വകയിരുത്തിയും പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ അത് ഉണ്ടാകുമോ എന്നാണ് അറിേയണ്ടത്. സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റില്‍ നടപടികളുണ്ടാകുമെന്ന സുചനകള്‍ പുറത്തുവരുന്നുണ്ട്. മദ്യത്തിനടക്കം നികുതി നിരക്കുകള്‍ വലിയ രീതിയില്‍ കൂടാനിടയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയുണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണു ജനം.
അധിക ബാധ്യത വരും എന്നതിനാല്‍ ക്ഷേമപെന്‍ഷന്‍ കൂട്ടാനുള്ള സാധ്യത കുറവാണ്. മാസം 900 കോടി വച്ച് കണക്ക് കൂട്ടിയാലും ആറ് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ മാത്രം വേണം 5,400 കോടി രൂപ. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നിലുള്ളള്ളതിനാല്‍ സര്‍ക്കാര്‍ ഈ ബാധ്യത ഏറ്റെടുക്കുമെന്നും കരുതപ്പെടുന്നു.
ശമ്ബള പരിഷ്‌കരണം നടപ്പാക്കിയത് 2019 ജൂലൈ മുതല്‍. 2021 ഫെബ്രുവരി 28 വരെയുള്ള കുടിശിക നാല് ഗഡുക്കളായി പി.എഫില്‍ ലയിപ്പിക്കുമെന്നായിരുന്നു ഉറപ്പ്. 2023 ഏപ്രിലില്‍ നല്‍കേണ്ട ആദ്യ ഗഡു സാമ്ബത്തിക പ്രതിസന്ധി കാരണം പറഞ്ഞ് നീട്ടി. ഒക്‌ടോബര്‍ ഒന്നിന് കിട്ടേണ്ട രണ്ടാം ഗഡുവും കൊടുത്തിട്ടില്ല. സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കിട്ടേണ്ട ഡി.എ. വര്‍ധന 2021 മുതല്‍ കുടിശികയാണ്. ഏഴു തവണകളായി 22% ഡി.എ വര്‍ധനയാണു കൊടുക്കാനുള്ളത്.
നികുതികളും സെസും അടക്കം വരുമാന വര്‍ധനയ്ക്കു സര്‍ക്കാരിനു മുന്നില്‍ മാര്‍ഗങ്ങള്‍ കുറവാണെന്ന് സമ്മതിക്കുന്ന ധനമന്ത്രി, സാധാരണക്കാരന് അധിക ബാധ്യതയാകുന്ന നിര്‍ദേശങ്ങള്‍ അധികമുണ്ടാകില്ലെന്നും സൂചന നല്‍കി. ക്ഷേമ പെന്‍ഷന്‍ മുതല്‍ സ്‌പ്ലൈകോയുടെ നെല്ല് സംഭരണം വരെയുള്ള സേവന മേഖലകളില്‍ തടസമില്ലാത്ത ഇടപെടുകള്‍ക്ക് സംവിധാനമുണ്ടാകും. വരുമാന പരിധികൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ സേവനങ്ങളില്‍ പരിഷ്‌കരണങ്ങള്‍ വന്നേക്കാം. പ്രതിസന്ധിയിലായ സപ്ലൈക്കോയ്ക്ക് പഴയ പ്രതാപത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നു സൂചനയുണ്ട്.