Kerala NewsLocal NewsPolitics

കേരളാകോൺഗ്രസ് (എം) കാണക്കാരി മണ്ഡലം കമ്മറ്റിയുടെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് കൺവൻക്ഷനുകളുടെ ഉൽഘടനം കാണക്കാരി മണ്ഡലം രണ്ടാം വാർഡിൽ ബഹു.ജലവിഭവവകുപ്പു മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

Keralanewz.com

കാണക്കാരി:കേരളാകോൺഗ്രസ് (എം) കാണക്കാരി മണ്ഡലം കമ്മറ്റിയുടെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് കൺവൻക്ഷനുകളുടെ ഉൽഘടനം കാണക്കാരി മണ്ഡലം രണ്ടാം വാർഡിൽ നടന്നു.കൺവൻഷൻ ഉദ്ഘാടനം ബഹു.ജലവിഭവവകുപ്പു മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ നിർവഹിച്ചു.കാണക്കാരി മണ്ഡലം പ്രസിഡന്റ് ബിജു പഴയപുരക്കൽ അധ്യക്ഷത വഹിച്ചു.കേരളാകോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തെക്കേടം മുഖ്യപ്രഭാഷണം നടത്തി. ജോണി ചാത്തൻചിറ,ബിജു പാ തിരമലയിൽ,ബാബു കൊലിത്താനം,ഷിബു കുപ്പക്കര,ഷാനു മഠത്തിക്കുഴിയിൽ,സാജൻ വട്ടപ്പാറ,തങ്കച്ചൻ കാർത്തികയിൽ,മാണി തെക്കേപൂവക്കുളം,ബിജു ചാത്തൻചിറ തുടങ്ങിയവർ സംസാരിച്ചു.
കോട്ടയം പാർലമെന്റ് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് പ്രവർത്തകർ സജ്ജമാണെന്നും ശ്രീ.തോമസ് ചാഴികാടന്റെ പൂർണമായ തുക വിനയോഗവും വികസനപ്രവർത്തനങ്ങളിലൂടെയും വിജയം സുനിശ്ചിതമാണെന്നും കമ്മറ്റി വിലയിരുത്തി.

Facebook Comments Box