Kerala NewsLocal News

കെ എസ് ആര്‍ ടി സി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച സംഭവം; സഹോദരങ്ങള്‍ അറസ്റ്റില്‍

Keralanewz.com

കെ എസ് ആര്‍ടി സി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍.

പാറക്കല്‍ മുഹമ്മദ് ഷഹീന്‍ സഹോദരന്‍ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്നത് ശനിയാഴ്ച്ച രാത്രി ഒന്‍പതോടെ പെരുന്തല്‍മണ്ണ കെ എസ് ആര്‍ ടി സി ഡിപ്പോയിലായിരുന്നു. കാറില്‍ ബസിനെ പിന്തുടര്‍ന്നെത്തി ഡിപ്പോയില്‍ കയറി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു.
ബസ് മലപ്പുറത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു. ഡിപ്പോയിലെത്തിയ ഇവര്‍ ഡ്രൈവറെ കാബിനില്‍ കയറി വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു പിന്നാലെ താക്കോല്‍ക്കൂട്ടം കൊണ്ട് നെറ്റിക്ക് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദിച്ചതിനും ഡിപ്പോയില്‍ അതിക്രമിച്ച്‌ കയറിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതകളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.

Facebook Comments Box