നികുതി വരുമാനം വര്‍ദ്ധിച്ചു ; അടുത്ത നാലു വര്‍ഷം കൊണ്ട് ഇരട്ടിയാക്കി ഉയര്‍ത്തും
നാല് വര്‍ഷം കൊണ്ട് കേരളത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിച്ചെന്നും അടുത്ത നാലു വര്‍ഷം കൊണ്ട് അത് ഇരട്ടിയാക്കി ഉയര്‍ത്തുമെന്നും ധനമന്ത്രി.
ഇക്കാര്യത്തില്‍ സ്വപ്ന തുല്യമായ നേട്ടം കൈവരിക്കുമെന്നും പറഞ്ഞു.
പ്രവാസി മലയാളികള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണ്‍ യാഥാര്‍ത്ഥ്യമാക്കും. ഇതിനായി നിക്ഷേപ സംഗമം കൊണ്ട് വരും. ആഗോള രംഗത്തെ തിരിച്ചടി നേരിടാന്‍ നമുക്ക് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കണം. അതിനുള്ള ശ്രമങ്ങള്‍ നടത്തും…സിയാല്‍ മോഡല്‍ മുതല്‍ പുതുതലമുറ നിക്ഷേപങ്ങള്‍ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിര്‍മ്മാണം കൊണ്ട് വരും.
വികസന ക്ഷേമ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ടില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യും. കേരള വികസനത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു. ക്ഷേമ പെന്‍ഷന്‍കാരെ മുന്‍ നിര്‍ത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്നത് അല്ല കലാകാലങ്ങള്‍ നിലനിര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പറഞ്ഞു.