കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീന് തിരിച്ചടി; സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് എ സി മൊയ്തീന് തിരിച്ചടി. മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു.
ദില്ലി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയുടെതാണ് നടപടി. 6 ബാങ്ക് അക്കൗണ്ടുകളില്‍ എസി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാല്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഭൂസ്വത്തുക്കള്‍ ഉള്‍പ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്.
Facebook Comments Box