National NewsInternational NewsTravel

‘ഉപയോഗിച്ച കോണ്ടം, അടിവസ്‌ത്രങ്ങള്‍’; പ്രമുഖ വിമാനത്തിനുള്ളില്‍ കണ്ട ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്‌ച, വെളിപ്പെടുത്തല്‍

Keralanewz.com

25 വർഷത്തെ കരിയറിനിടെ നേരിട്ട ഏറ്റവും വെറുപ്പുളവാക്കുന്ന അനുഭവം വെളിപ്പെടുത്തിയ ഫ്ളൈറ്റ് അറ്റൻഡന്റിന്റെ വാക്കുകള്‍ ശ്രദ്ധനേടുന്നു.

റെഡ്ഡിറ്റിലെ ‘ആസ്‌ക് മീ എനിതിംഗ്’ എന്ന സെഷനില്‍ അമേരിക്കയിലെ പ്രമുഖ എയർലൈനിലെ പുരുഷ ഫ്ളൈറ്റ് അന്റൻഡന്റാണ് അനുഭവം തുറന്നുപറഞ്ഞത്.

ഫ്ളൈറ്റിനുള്ളില്‍ കണ്ട ഏറ്റവും വെറുപ്പുളവാക്കുന്ന കാഴ്‌ച എന്തായിരുന്നു എന്നാണ് ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് ചോദിച്ചത്. ‘ഉപയോഗിച്ചതിനുശേഷം ഉപേക്ഷിച്ച കോണ്ടം, സ്‌ത്രീകളുടെയും പുരുഷന്മാരുടെയും അടിവസ്‌ത്രങ്ങള്‍, ടാമ്ബോണ്‍സ് (മെൻസ്‌ട്രുവല്‍ കപ്പ് പോലെയുള്ള ഉത്‌പന്നം)’- എന്നായിരുന്നു ഫ്ളൈറ്റ് അറ്റൻഡന്റിന്റെ മറുപടി.

ഒരു വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരൻ ചെയ്ത ഏറ്റവും മോശമായ കാര്യം എന്താണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. വഴക്കുണ്ടാക്കുന്നത്, സീറ്റില്‍ മലമൂത്ര വിസർജ്ജനം നടത്തുന്നത് എന്നായിരുന്നു ഫ്ളൈറ്റ് അറ്റൻഡന്റ് പറഞ്ഞത്. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ടോയ്‌ലെറ്റില്‍ നിന്ന് പുക വലിക്കുന്നതിന് ആളുകളെ വിലക്കാറുണ്ടെന്നും ഇത്തരം യാത്രക്കാരെക്കുറിച്ച്‌ പൊലീസിന് വിവരം നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഫ്ളൈറ്റ് അന്റൻഡന്റ് പങ്കാളിയുമായി നല്ലബന്ധം പുലർത്തേണ്ടതുണ്ടെന്നും ഫ്ളൈറ്റ് അറ്റൻഡന്റ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. പല പരിപാടികളും അവരോടൊപ്പം ചെലവഴിക്കേണ്ട അവധിക്കാലങ്ങളും നിങ്ങള്‍ക്ക് നഷ്ടമാവും, പ്രത്യേകിച്ച്‌ കുടുംബത്തില്‍ കുഞ്ഞ് കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ ഒപ്പം എല്ലായ്‌പ്പോഴും ചെലവഴിക്കാനാവില്ല. ഇത്തരം ഘട്ടങ്ങളില്‍ ബന്ധം നിലനിർത്താൻ പരിശ്രമിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

Facebook Comments Box