Fri. May 3rd, 2024

മൊബൈല്‍ നമ്ബറും പേരും ഉണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ അയയ്‌ക്കാം; ഗൂഗിള്‍ പേയ്‌ക്ക് വെല്ലുവിളിയുയര്‍ത്തി സര്‍ക്കാര്‍ സംവിധാനം

By admin Feb 7, 2024
Keralanewz.com

മുംബൈ: ഇനി ഗൂഗിള്‍ പേ പോലെ മൊബൈല്‍ നമ്ബറും പേരും മാത്രമുണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ കൈമാറാന്‍ കഴിയുന്ന രീതി നാഷണല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടപ്പാക്കുന്നു.

ഇതോടെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊന്നിലേക്ക് എളുപ്പത്തില്‍ പണം കൈമാറാം. ഇക്കാര്യത്തില്‍ ഗൂഗിള്‍ പേയ്‌ക്ക് വെല്ലുവിളിയാകുകയാണ് സര്‍ക്കാര്‍ സംവിധാനം. എന്‍സിപിഐ വികസിപ്പിച്ചത് റിസര്‍വ്വ് ബാങ്കും ഇന്ത്യന്‍ ബാങ്ക് സ് അസോസിയേഷനും (ഐബിഎ) ചേര്‍ന്നാണ്.

നേരത്തെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം അയയ്‌ക്കണമെങ്കില്‍ പണം കിട്ടുന്ന ആളുടെ നിരവധി വിശദാംശങ്ങള്‍ ചേര്‍ക്കണം. അയാളുടെ പേര്, ബാങ്കിലെ ഐഎഫ് എസ് കോഡ് (ഐഎഫ് എസ് സി), ബാങ്ക് അക്കൗണ്ട് നമ്ബര്‍ എന്നിവ ചേര്‍ക്കേണ്ടത് നിര്‍ബന്ധമായിരുന്നു. ഇനി അത് വേണ്ട. പണം അയയ്‌ക്കേണ്ടത് ആര്‍ക്കാണോ അയാളുടെ പേരും ഫോണ്‍ നമ്ബറും മാത്രം കിട്ടിയാല്‍ മതി.

ഇതോടെ പണം കൈമാറ്റം കൂടുതല്‍ എളുപ്പമാകും.പുതിയ ഐഎംപിഎസ് നിയമ പ്രകാരം, ഉപയോക്താക്കള്‍ക്ക് സ്വീകർത്താവിന്റെ മൊബൈല്‍ നമ്ബറും അവരുടെ ബാങ്കിന്റെ പേരും മാത്രമേ ആവശ്യമുള്ളൂ. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്‌ക്കുന്നതിനുള്ള ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇലക്‌ട്രോണിക് ഫണ്ട് കൈമാറ്റ സംവിധാനമാണ് ഇന്‍സ്റ്റന്‍റ് മണി പേമെന്‍റ് സര്‍വ്വീസ് അഥവാ ഐഎംപിഎസ് .റിയല്‍-ടൈമില്‍ (ഒരു നിമിഷം പോലും വൈകാതെ) പണം സുരക്ഷിതമായും സൗകര്യപ്രദമായും കൈമാറ്റം ചെയ്യാവുന്ന സംവിധാനമാണ് ഐഎംപിഎസ്. ഇനി പേരും ഫോണ്‍ നമ്ബറും ഉപയോഗിച്ച്‌ എളുപ്പത്തില്‍ പണം കൈമാറാന്‍ കഴിയും. നിലവില്‍ ഗൂഗിള്‍പേയിലൂടെ നടത്തുന്നതിന് സമാനമായ ഇടപാടുകള്‍ വ്യാപകമാകും. ഗുണഭോക്താവിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമ്ബോള്‍ ഉണ്ടാകാൻ ഇടയുള്ള പിശകുകള്‍ കുറയുമെന്നാണ് സൂചന.

പണം കൈമാറ്റം 24 മണിക്കൂറും സാധ്യമായതിനാല്‍ ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ എളുപ്പമാണ്. ഇന്ത്യയുടെ സാമ്ബത്തിക രംഗത്ത് വലിയ പരിവർത്തനം കൊണ്ടുവരാൻ ഈ നീക്കം സഹായകരമായേക്കും.

Facebook Comments Box

By admin

Related Post