Kerala NewsLocal NewsTravel

സാമ്ബത്തിക സ്ഥിതി മോശം: കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Keralanewz.com

കൊച്ചി: സാമ്ബത്തിക സ്ഥിതി മോശമായതിനാല്‍ കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സാമ്ബത്തിക സ്ഥിതി മോശമായതിനാല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്ബളം വര്‍ധിപ്പിച്ചതിന് അനുപാതികമായി പെന്‍ഷനും പരിഷ്‌കരിക്കണമെന്നായിരുന്നു ആവശ്യം. വിരമിച്ച ജീവനക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Facebook Comments Box