Fri. Apr 19th, 2024

വിവരം രഹസ്യമായി മുന്‍കൂട്ടി അറിയിക്കാന്‍ വാക്കിടോക്കി, ആര്‍ടിഒ ചെക്ക്‌പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന; കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു

By admin Aug 14, 2021 #news
Keralanewz.com

പാലക്കാട്: ജില്ലയിലെ ഒമ്പത്  ആര്‍ടിഒ ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍പരിശോധന. വാക്കിടോക്കിയും കണക്കില്‍പ്പെടാത്ത 4,000രൂപയും  പിടികൂടി.  സര്‍ക്കാരിന് നികുതിയായി ലഭിച്ച തുകയില്‍ കുറവും കണ്ടെത്തി.

 വിജിലന്‍സ് പരിശോധനാ വിവരം മുന്‍കൂട്ടി  ചെക്ക്‌പോസ്റ്റില്‍ അറിയിക്കാനാണ് വാക്കിടോക്കി ഉപയോഗിച്ചത്.  മൂന്ന് വാക്കിടോക്കിയും വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്നാണ് പിടിച്ചെടുത്തത്. ജീവനക്കാര്‍ അനധികൃതമായി  കൈവശം വയ്ക്കുകയായിരുന്നു വാക്കിടോക്കി.  ജോലിസമയം കഴിഞ്ഞും ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ തുടരുന്നതായും  കണ്ടെത്തി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്ക്‌പോസ്റ്റില്‍   വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു പരിശോധന.   

ചെക്ക്‌പോസ്റ്റുകളെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്നതോടെയാണ് വിജിലന്‍സ് പരിശോധന കര്‍ശനമാക്കിയത്. ‘ഓപ്പറേഷന്‍  ബ്രഷ്ട്   നിര്‍മൂലന്‍’ എന്നപേരിലാണ്  പരിശോധന നടത്തിയത്.വാളയാര്‍ ആര്‍ടിഒ ചെക്ക്‌പോസ്റ്റില്‍ ജൂലൈ 27ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 1,70,000രൂപ കണ്ടെത്തിയിരുന്നു

Facebook Comments Box

By admin

Related Post