മോദി വീണ്ടും കേരളത്തിലേക്ക്; 27ന് തലസ്ഥാനത്ത് എത്തും
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27ന് തലസ്ഥാനത്ത് എത്തും. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. മറ്റ് ചില ഔദ്യോഗിക പരിപാടിയില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനിയിട്ടില്ല.
കേരളത്തില്‍ നരേന്ദ്ര മോദിക്കുള്ള അംഗീകാരം വർധിക്കുകയാണെന്നും ഇതാണ് കേരള പദയാത്രയുടെ വൻ വിജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
Facebook Comments Box