Kerala NewsLocal News

അട്ടപ്പാടിയില്‍ വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി

Keralanewz.com

പാലക്കാട്: അട്ടപ്പാടിയില്‍ വൈക്കോല്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. അട്ടപ്പാടി താവളം മുള്ളി റോഡില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്.

ഡ്രൈവര്‍ അടക്കം ലോറിയിലുണ്ടായിരുന്നവരെ വനംവകുപ്പ് ആര്‍.ആര്‍.ടി സംഘം രക്ഷപ്പെടുത്തി. ആറ് പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

കാട്ടാനയെ തുരത്താന്‍ പോയി മടങ്ങിയ ആര്‍.ആര്‍.ടി സംഘം ലോറിക്ക് തീപിടിക്കുന്നത് കണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

ലോറിയിലുണ്ടായിരുന്നവരെ ഇറക്കിയ ശേഷം ലോറി മുന്നോട്ടെടുത്ത് തീപിച്ച വൈക്കോല്‍ കെട്ടുകള്‍ ഓരോന്നായി റോഡിലേക്ക് തള്ളിയിറക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ലോറിയും കത്തിനശിക്കാതെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞു.

Facebook Comments Box