സ്വജനപക്ഷപാതത്തിന്റെ ദുഷിച്ച വലയത്തില്‍ കുടുങ്ങിയതിനാല്‍ എല്ലാവരും കോണ്‍ഗ്രസ് വിടുന്നു, മോദിയെ എതിര്‍ക്കുക അവരുടെ മുഖ്യ അജണ്ട : പ്രധാനമന്ത്രി
ജയ്പുർ: പതിറ്റാണ്ടുകള്‍ നീണ്ടു നിന്നിരുന്ന കോണ്‍ഗ്രസിന്റെ ദുഷിച്ച ഭരണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
സ്വജനപക്ഷപാതത്തിന്റെയും വംശീയ രാഷ്‌ട്രീയത്തിന്റെയും ദുഷിച്ച വലയത്തില്‍ കുടുങ്ങിയ കോണ്‍ഗ്രസില്‍ നിന്ന് എല്ലാവരും പാർട്ടി വിടുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജയ്പൂരില്‍ നടന്ന ‘വികസിത് ഭാരത്, വികസിത് രാജസ്ഥാൻ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
മോദിയെ എതിർക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ഏക അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് മോദി വിരുദ്ധമെന്ന ഒരേയൊരു അജണ്ടയേ ഉള്ളൂ. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ മോദിക്കെതിരെ പ്രചരിപ്പിക്കുന്നു. സ്വജനപക്ഷപാതത്തിന്റെയും വംശീയ രാഷ്‌ട്രീയത്തിന്റെയും ദൂഷിച്ച വലയത്തില്‍ കുടുങ്ങുമ്ബോള്‍ ഏതെരു പാർട്ടിക്ക് ഇതാണ് സംഭവിക്കുന്നത്. ഇന്ന് എല്ലാവരും കോണ്‍ഗ്രസ് വിടുകയാണ്. ഒരു കുടുംബത്തെ മാത്രമേ അവിടെ കാണാനുള്ളൂ, മോദി കുറ്റപ്പെടുത്തി.
പോസിറ്റീവ് നയങ്ങള്‍ രൂപീകരിക്കാനുള്ള ദീർഘവീക്ഷണമില്ലായ്മയാണ് കോണ്‍ഗ്രസിന്റെ വലിയ പ്രശ്നം. കോണ്‍ഗ്രസിന് ഭാവി പ്രവചിക്കാനോ അതിനുള്ള മാർഗരേഖയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ വികസിത രാജ്യമാക്കാൻ വേണ്ടി യുവാക്കള്‍, സ്ത്രീകള്‍, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് വിഭാഗങ്ങളെ സർക്കാർ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇവയാണ് നാല് വലിയ ജാതികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വെറും വാക്കുകളോ വികാരമോ അല്ലെന്നും ‘വികസിത് ഭാരത്’ ക്യാമ്ബയിനില്‍ അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഓരോ കുടുംബത്തിന്റെയും ജീവിതം സമ്ബന്നമാക്കാനുള്ള കാമ്ബയിനാണ് ഇപ്പോള്‍ നടക്കുന്നത്. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള കാമ്ബയിനാണിത്, യുവാക്കള്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കാമ്ബയിനാണ്, രാജ്യത്ത് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കാമ്ബയിനാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് 17,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.