Fri. May 17th, 2024

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറ്റം

By admin Feb 16, 2024
Keralanewz.com

ആറ്റുകാല്‍ പൊങ്കാല മഹോത്സവം നാളെ ആരംഭിക്കുും. തലസ്ഥാന നഗരം അവസാന വട്ട ഒരുക്കത്തിലാണ്. ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത് കുംഭ മാസത്തിലെ പൂരം നാളായ 25 നാണ്.

ഉത്സവം സമാപിക്കുന്നത് 27 നാണ്. നാളെ രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കലാപരിപ്പാടികളുടെ ഉത്ഘാടനം നടി അനുശ്രീ നിര്‍വഹിക്കും.

19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം ആരംഭിക്കുംപൊങ്കാല മഹോത്സവദിവസമായ 25 ന് രാവിലെ 10.30 യ്ക്ക് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 യ്ക്ക് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് എന്നിവയാണ് അന്നത്തെ ചടങ്ങുകള്‍. 26 ാം തീയതി രാവിലെയാണ് ദേവിയെ അകത്ത് എഴുന്നള്ളിക്കുന്നത്. തുടര്‍ന്ന്് 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം അവസാനിക്കും.

Facebook Comments Box

By admin

Related Post