Kerala NewsLocal News

14 ദിവസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം

Keralanewz.com

കൊച്ചി; പോസ്റ്റ്‌പോര്‍ട്ടം ഡിപ്രഷന്‍ കാരണം 14 ദിവസം പ്രായമുള്ള കുഞ്ഞിനെ ബകക്റ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച അമ്മയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

പ്രസവ ശേഷവും അമ്മ മാനസികാരോഗ്യ ചികിത്സയില്‍ തുടരുന്നതിനാല്‍ കുഞ്ഞിന്റെ സംരക്ഷണചുമതല പിതാവിന് നല്‍കുന്നതായി കോടതി ഉത്തരവിട്ടു. ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരിക്കും.പ്രസവത്തിന് ശേ,ം കുഞ്ഞിന്‍രെ മാതാവ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലീണെന്നും ചികിത്സയിലാണെന്നും കുഞ്ഞിന്‍രെ മാതാവിനായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Facebook Comments Box