Sun. May 5th, 2024

വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതികള്‍ പരസ്പരം ആക്രമിച്ചു

By admin Feb 20, 2024
Keralanewz.com

തിരുവനന്തപുരത്ത് വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതികള്‍ പരസ്പരം ആക്രമിച്ചു. പ്രതികള്‍ പോലീസ് ബസിനുള്ളിലാണ് ഏറ്റുമുട്ടിയത്.

പൂജപ്പുര ജയിലില്‍ നിന്ന് ബസില്‍ വഞ്ചിയൂർ കോടതിയിലേക്ക് കൊണ്ടുവരവെയായിരുന്നു സംഭവം. മണ്ണന്തല രഞ്ജിത് വധക്കേസ് പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതി റോയിയെ ആക്രമിച്ചത്. റോയിടെ കഴുത്തിന് ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ മുറിവേറ്റു. അഞ്ചുതെങ്ങ് റിക്സൻ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് റോയി.

Facebook Comments Box

By admin

Related Post