National NewsPolitics

ബിജെപിയുടെയും സ്മൃതി ഇറാനിയുടെയും വെല്ലുവിളി സ്വീകരിച്ചേക്കും ; രാഹുല്‍ അമേഠിയിലും മത്സരിക്കാന്‍ സാധ്യത

Keralanewz.com

ന്യൂഡല്‍ഹി: അമേഠിയില്‍ സ്മൃതി ഇറാനിയുടേയും ബിജെപിയുടെയും വെല്ലുവിളി കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും സ്വീകരിച്ചേക്കുമെന്ന് സൂചന.

സുരക്ഷിത മണ്ഡലമായ കേരളത്തിലെ വയനാടിന് പുറമേ തന്റെ പരമ്ബരാഗത സീറ്റായ അമേഠിയിലും രാഹുല്‍ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന. രാഹുല്‍ പേടിച്ചോടിയെന്നും തോല്‍വിഭയന്ന അദ്ദേഹം ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നത് ഒഴിവാക്കുന്നു എന്നുമുള്ള ബിജെപിയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും പരിഹാസം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ വെല്ലുവിളി സ്വീകരിച്ചേക്കുമെന്നാണ് സൂചനകള്‍.

ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ ഇന്ത്യന്‍ യുവതയുടെയും യുപിയിലെ യുവാക്കളുടെയും ഇടയില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ കൂടി ഇത്തവണ ഉള്ളതിനാല്‍ രാഹുലിന് അമേഠിയില്‍ വിജയം അത്ര പ്രയാസമയിരിക്കില്ല എന്നാണ് കോണ്‍ഗ്രസും വിലയിരുത്തുന്നത്. ഇതിനൊപ്പം ഉയര്‍ന്നുവന്നിട്ടുള്ള പാചകവാതകവിലക്കൂടുതല്‍ ഉള്‍പ്പെടെയുള്ള വിരുദ്ധവികാരവും തുണയാകുമെന്നാണ് കരുതുന്നത്. അതേസമയം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ കൃത്യമായ വിവരം ഇനിയൂം വരാനിരിക്കുന്നതേയുള്ളൂ. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം അമേഠി പ്രധാനമാണ്.

2019 ലെ തോല്‍വിക്ക് ശേഷം രാഹുല്‍ നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ കഴിഞ്ഞദിവസം അമേഠിയില്‍ എത്തിയിരുന്നു. തൊഴിലില്ലായ്മയും കാര്‍ഷികപ്രശ്‌നങ്ങളും രാഹുല്‍ വ്യാപകമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ ഇന്ത്യാ സഖ്യത്തിന് കീഴില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ഉണ്ടാക്കിയിട്ടുള്ള ബന്ധവും തുണയാകുമെന്നാണ് കരുതുന്നത്. 1967 ല്‍ മുതല്‍ കോണ്‍ഗ്രസ് ജയിച്ചുവരുന്ന സ്ഥലമായിരുന്ന അമേഠിയില്‍ 2019 ലായിരുന്നു സ്മൃതി ഇറാനി ചരിത്രം തിരുത്തിയെഴുതിയത്. 1980 ല്‍ സഞ്ജയ്ഗാന്ധിയുടെ കാലഘട്ടം മുതലാണ് ഈ സീറ്റില്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ മത്സരിക്കാന്‍ തുടങ്ങിയത്. രാഹുലിന്റെ മാതാപിതാക്കളായ രാജീവ് ഗാന്ധിയും പിന്നീട് സോണിയാഗാന്ധിയും ഇവിടെ നിന്ന് മുമ്ബ് മത്സരിച്ചു ജയിച്ചിരുന്നു. കോണ്‍ഗ്രസിന് ഈ സീറ്റ് വളരെ പ്രധാനമാണെന്ന് ജയറാം രമേശും പ്രതികരിച്ചിട്ടുണ്ട്.

Facebook Comments Box