ഇടതുതരംഗം ഉണ്ടാകും: മന്ത്രി റിയാസ്
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയും കോഴിക്കോടും എല്‍.ഡി.എഫ്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ.
മുഹമ്മദ് റിയാസ്. 2019ലെ സാഹചര്യം മാറിയതായും ഇത്തവണ 2004 ആവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തരംഗമുണ്ടാകും. ഇത്തവണ വടകരയില്‍ ടി.പി. വധക്കേസ് ചര്‍ച്ചയാകില്ല.
ദേശീയ തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കുമെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ ആന്റോ ആന്റണി എം.പി. കെ സുരേന്ദ്രന്‍ എന്ന് തെറ്റായി അഭിസംബോധന ചെയ്‌ത സംഭവത്തെ മന്ത്രി പരിഹസിച്ചു.
Facebook Comments Box