National NewsPolitics

ബിഎസ്പി എംപി റിതേഷ് പാണ്ഡേ ബിജെപിയില്‍ ചേര്‍ന്നു

Keralanewz.com

ബിഎസ്പി എംപി റിതേഷ് പാണ്ഡേ ബിജെപിയില്‍ ചേര്‍ന്നു. റിതേഷ് പാണ്ഡേയും പാര്‍ലമെന്റ് ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണത്തില്‍ പങ്കെടുത്തിരുന്നു.

റിതേഷ് പാണ്ഡേയുടെ പിതാവ് രാകേഷ് പാണ്ഡേ ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ കൂടിയാണ്. ഇന്ന് രാവിലെയാണ് പാര്‍ട്ടി വിടുന്നതായി റിതേഷ് പാണ്ഡേ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച്‌ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നേതൃത്വത്തിലാണ് റിതേഷ് പാണ്ഡയെ ബിജെപി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. തന്നെ കുറച്ച്‌ കാലമായി പാര്‍ട്ടി യോഗങ്ങള്‍ക്ക് വിളിക്കുന്നില്ലെന്നും നേതൃപരമായ തീരുമാനങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ലെന്നും പാര്‍ട്ടി അധ്യക്ഷ മായാവതിക്ക് അയച്ച കത്തില്‍ റിതേഷ് പാണ്ഡേ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി തന്റെ സേവനം ആവശ്യമില്ലെന്ന് മനസിലാക്കി. ഇതോടെ മറ്റ് വഴികള്‍ ഇല്ലാതായതോടെ പ്രാഥമികാംഗത്വം രാജിവയ്ക്കുകയാണെന്നും കത്തില്‍ പറയുന്നു.

Facebook Comments Box