Fri. May 17th, 2024

പൂഞ്ഞാറില്‍ പള്ളിമുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച്‌ വീഴ്ത്തിയ സംഭവം, സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

By admin Feb 26, 2024
Keralanewz.com

പൂഞ്ഞാറില്‍ പള്ളി കോമ്ബൗണ്ടില്‍ ഒരു സംഘം യുവാക്കള്‍ വൈദികനെ വാഹനമിടിപ്പിച്ച്‌ വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കോട്ടയം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിനാണ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.

എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസിന്‍റെ നിരീക്ഷണത്തിലാണ് .സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിദ്വേഷപരമായ തരത്തില്‍ പോസ്റ്റുകളും, കമന്റുകളും, മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടിയും പോലീസ് സ്വീകരിക്കുന്നതാണ്.

Facebook Comments Box

By admin

Related Post