Kerala NewsLocal News

മുള്ളന്‍കൊല്ലിയെ വിറപ്പിച്ച കടുവ കൂട്ടിലായി

Keralanewz.com

വയനാട്: മുള്ളന്‍കൊല്ലിയേയും പുല്‍പ്പള്ളിയേയും ഒരു മാസത്തിലേറെയായി വിറപ്പിച്ചിരുന്ന കടുവ കൂട്ടിലായി. ജനവാസ മേഖലയിലറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടിയിരുന്ന കടുവ തന്നെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയതെന്നാണ് സൂചന.

കടുവയെ മയക്കുവെടി വച്ച്‌ പിടികൂടാന്‍ ഉത്തരവും ഇറങ്ങിയിരുന്നു. നാല് കൂടുകളും സ്ഥാപിച്ചിരുന്നു. ഇതില്‍ മൂന്നാമത്തെ കൂട്ടിലാണ് കടുവ വീണത്.

കടുവയെ കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ജനവാസ മേഖലയില്‍ ഇറങ്ങിയത് ഈ കടുവ തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.

Facebook Comments Box