Kerala NewsLocal NewsPolitics

‘ടി.പി. വധക്കേസ് പ്രതികള്‍ ജയിലില്‍ കിടന്നു നരകിച്ചാല്‍ മാത്രം പോര,ശിക്ഷിപ്പെട്ടവര്‍ക്കും ഇനി ശിക്ഷിക്കപ്പെടാൻ ഇരിക്കുന്നവരും തൂക്കു കയര്‍ അര്‍ഹിച്ചിരുന്നു’ : രാഹുല്‍ മാങ്കൂട്ടത്തില്‍

Keralanewz.com

ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ഹൈകോടതിയുടെ വിധി കടുത്തതും മാതൃകാപരവുമാണെങ്കിലും ഇതുപോരെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

ജയിലില്‍ കിടന്നു നരകിച്ചാല്‍ മാത്രം പോര,ശിക്ഷിപ്പെട്ടവർക്കും ഇനി ശിക്ഷിക്കപ്പെടാൻ ഇരിക്കുന്നവരും തൂക്കു കയർ അർഹിച്ചിരുന്നു.

ടിപി ഓർമ്മിക്കപ്പെടുമ്ബോ ഈ സ്ത്രീയുടെ നിശ്ചയദാർഢ്യവും ഓർമ്മിക്കപ്പെടുമെന്നും രാഹുല്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഒപ്പം കെ.കെ. രമക്ക് മുൻപിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുപോകുന്ന ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു.

കുറിപ്പ് പൂർണ രൂപത്തില്‍:

കടുത്തതും മാതൃകാപരവുമായ ശിക്ഷയാണെങ്കിലും, ഇതു പോരായിരുന്നു എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. ജയിലില്‍ കിടന്നു നരകിച്ചാല്‍ മാത്രം പോര,ശിക്ഷിപ്പെട്ടവർക്കും ഇനി ശിക്ഷിക്കപ്പെടാൻ ഇരിക്കുന്നവരും തൂക്കു കയർ അർഹിച്ചിരുന്നു … ടിപി ഓർമ്മിക്കപ്പെടുമ്ബോ ഈ സ്ത്രീയുടെ നിശ്ചയദാർഢ്യവും ഓർമ്മിക്കപ്പെടും …..

Facebook Comments Box