Mon. May 20th, 2024

മില്‍മയുടെ നന്മ , മാര്‍ച്ചിലെ പാലിന്‌ 10 രൂപ അധികം നല്‍കും

By admin Feb 29, 2024
Keralanewz.com

കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ അടുത്ത മാസം സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 10 രൂപ വീതം പ്രോത്സാഹന വിലയായി അധികം നല്‍കുമെന്ന്‌ ചെയര്‍മാന്‍ എം.ടി.

ജയന്‍ അറിയിച്ചു. നാളെ മുതല്‍ 31 വരെ വരെയാണ്‌ അധിക വില.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ല്‍പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും പ്രയോജനം ലഭിക്കും.
നാളെ മുതല്‍ സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 7 രൂപ അധികം നല്‍കിയിരുന്നു. ഇതില്‍ 5 രൂപ കര്‍ഷകനും, 2 രൂപ സംഘത്തിനുമാണ്‌ ലഭിച്ചത്‌. നാളെ മുതല്‍ പ്രോത്സാഹന അധിക വില 10 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. ഇതില്‍ 6 രൂപ കര്‍ഷകനും 4 രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന 4 രൂപയില്‍ നിന്നും ഒരു രൂപ മേഖലാ യൂണിയന്റെ സംഘത്തിന്റെ ഷെയറായി വകയിരുത്തും
മേഖലാ യൂണിയന്റെ പ്രവര്‍ത്തന ലാഭത്തില്‍നിന്നും 16 കോടി രൂപയാണ്‌ ഈ ഇനത്തില്‍ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. 3 ലക്ഷം ലിറ്റര്‍ പാലാണ്‌ പ്രതിദിനം മേഖലാ യൂണിയന്‍ പ്രാഥമിക സംഘങ്ങളില്‍ നിന്നും സംഭരിക്കുന്നത്‌. മില്‍മയിലെ ജീവനക്കാരുടെ മുന്‍കാലങ്ങളിലെ മൂന്ന്‌ വര്‍ഷത്തെ പേ റിവിഷന്‍ അരിയേഴ്‌സ്‌ നല്‍കുന്നതിന്‌ വേണ്ടി 17 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്‌. അഞ്ചു കോടി രൂപ ചെലവ്‌ വരുന്ന ഇന്ത്യയില്‍ ആദ്യമായി മേഖലാ യൂണിയന്‍ നടത്തുന്ന സമഗ്ര കന്നുകാലി ഇന്‍ഷൂറന്‍സ്‌ പദ്ധതി വിപുലമായി നടക്കുന്നുണ്ടെന്നും കൂടാതെ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി ഈ സാമ്ബത്തിക വര്‍ഷം എന്‍.ഡി.ഡി.ബിയുടെ സഹായത്തോടെയും മേഖലാ യൂണിയന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നുമായി 10 കോടി രൂപ കൂടി ചെലവാക്കും.

Facebook Comments Box

By admin

Related Post