Kerala NewsLocal NewsNational News

മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്‌ളീലവീഡിയോ പ്രചരിപ്പിക്കുന്നു ; യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് പോലീസിന് പരാതി നല്‍കി

Keralanewz.com

ആലപ്പുഴ: തന്റെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ അശ്‌ളീലവീഡിയോ വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസിന്റെ വനിതാപ്രവര്‍ത്തക.

സാമൂഹ്യമാധ്യമത്തിലൂടെ വീഡിയോ വ്യാപകമായി മാറിയതോടെ എസ്പിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ വള്ളിക്കുന്ന് സ്വദേശിയായ പ്രവാസിക്കെതിരേയാണ് പരാതിയില്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. തന്റെ കൂട്ടുകാരായ ആള്‍ക്കാരുടെ വാട്‌സാപ്പ് അക്കൗണ്ടില്‍ വീഡിയോ എത്തുകയായിരുന്നു. തന്റെ ഫോണിലേക്ക് വീഡിയോ വന്നതിന് പിന്നാല്‍െ തനിക്ക് വിദേശ നമ്ബറില്‍ നിന്നും ഒരു കോളും സൂപ്പര്‍ എന്ന കമന്റും വന്നതായി ഇവരുടെ പരാതിയില്‍ പറയുന്നു.

സൗദിയിലുള്ള ഒരു പാകിസ്താന്‍കാരന്റെ പേരിലുള്ള സിമ്മില്‍ നിന്നുമാണ് തനിക്ക് ഈ മെസേജും കോളുകളും വന്നതെന്നും പാകിസ്താന്‍ കാരന്റെ പേരിലുള്ള സിമ്മാണ് ഇതെങ്കിലും ഉപയോഗിക്കുന്നത് ഒരു മലയാളിയാണെന്ന് താന്‍ സംശയിക്കുന്നതായി ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വള്ളികുന്നം സ്വദേശി തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായും വ്യക്തി വൈരാഗ്യമാണോ രാഷ്ട്രീയ വൈരമാണോ എന്ന് പോലീസ് അന്വേഷിച്ച്‌ കണ്ടെത്തട്ടെയെന്നും പറഞ്ഞു. ഇയാള്‍ ആദ്യം തന്റെ ഭാര്യയ്ക്കാണ് ഈ വീഡിയോ ഇട്ടു കൊടുത്തതെന്നും അവരാണ് തന്റെ കൂട്ടുകാര്‍ക്ക് വീഡിയോ ഷെയര്‍ ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നു.

അന്വേഷണത്തിന്റെ ഭാഗമായി മീനുവിന്റെ ഫോണ്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിദേശത്തുള്ളയാള്‍ ആരാണെന്ന് അറിയാമെന്ന് പോലീസ് പറഞ്ഞു. വീഡിയോ അയച്ചത് നാട്ടുകാരന്‍ തന്നെയാണെന്നാണ് ഇവരുടെ സംശയം. ഇയാള്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ ആണെന്നാണ് തനിക്കറിയാവുന്ന വിവരമെന്നും ഇവര്‍ ന്യൂസ് ചാനലിനോട് പറഞ്ഞു.

Facebook Comments Box