FilmsKerala NewsLocal NewsPolitics

പതാകയിലും പ്രൊഫൈലിലും ചെഗുവേര ; ഇളം തലമുറയ്ക്ക് താല്‍പ്പര്യം കൊടി, കിര്‍മാണി, ട്രൗസര്‍ ; വിമര്‍ശിച്ച്‌ ജോയ് മാത്യൂ

Keralanewz.com

പതാകയിലും പ്രൊഫൈലിലും ചെഗുവേര തന്നെയാണെങ്കിലും നമ്മുടെ നാട്ടിലെ ഇളം തലമുറയ്ക്ക് താല്‍പ്പര്യം കൊടി, കിര്‍മാണി, ട്രൗസര്‍ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവ തീപ്പന്തങ്ങളാകാനാണെന്ന് സിനിമാതാരം ജോയ് മാത്യൂ.

ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളര്‍ത്തിയെടുക്കാന്‍ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉള്ളിടത്തോളം ഇത്തരം അരും കൊലകള്‍ തുടരുമെന്നും താരം പറയുന്ന. ഫേസ്ബുക്കില്‍ ഇ്ട്ട കുറിപ്പിലാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ കുറിപ്പ്.

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ രണ്ടാംവര്‍ഷ ബിവിഎസ് സി വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്. സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായിരിക്കുകയാണ്. 20 പേര്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്ന് പതിനൊന്നാം ദിവസമാണ് പോലീസ് കേസില്‍ അറസ്റ്റ് നടത്തിയിരിക്കുന്നത്്. സിദ്ധാര്‍ത്ഥനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 18 നായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ്്

”പതാകയില്‍ ചെഗുവേര,പ്രൊഫൈലും ചെഗുവേരതന്നെ ,പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ .പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും .എന്നാല്‍ നമ്മുടെ ചുടുചോറ് വാരികള്‍ക്ക് അതിനേക്കാള്‍ താല്‍പ്പര്യം കൊടി ,കിര്‍മാണി ,ട്രൗസര്‍ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്.അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ അതിക്രൂരമായി അവര്‍ കൊലക്ക് കൊടുത്തത് .!
ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളര്‍ത്തിയെടുക്കാന്‍ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉള്ളിടത്തോളം
ഇത്തരം അരും കൊലകള്‍ തുടരും
ഈയൊരു പ്രാകൃത കാലത്ത്ത് ജീവിക്കുന്നത്
കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്ബുമില്ലാതെ നമുക്ക് പറയാന്‍ പറ്റുന്നത് .”

Facebook Comments Box