ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. നേരിയമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) ആണ് കൊല്ലപ്പെട്ടത്.
രാവിലെ വീട്ടുവളപ്പില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കേയാണ് ഇന്ദിരയെ കാട്ടാന ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണമടഞ്ഞു.
കഴിഞ്ഞ ദിവസം പ്രദേശത്ത് മലമുകളില്‍ കാട്ടുതീ ഉണ്ടായിരുന്നു. ഇതിനു ശേഷം കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയിരുന്നു. ഇക്കാര്യം വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നുവെന്നും അവരാരും സ്ഥലത്തെത്തിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞയാഴ്ച മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
Facebook Comments Box