Sat. Jul 27th, 2024

‘വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്ബാദിക്കാം’; വ്യാജ ജോലി വാഗ്ദാനങ്ങളില്‍ മുന്നറിയിപ്പുമായി പൊലീസ്

By admin Mar 4, 2024
Keralanewz.com


തിരുവനന്തപുരം: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്ബാദിക്കാം എന്ന് പറഞ്ഞ് ജോലി വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്.

ഇത്തരം വാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കുമെന്നും പൊലീസ് പറയുന്നു.

പൊലീസ് നിര്‍ദേശം ഇങ്ങനെ

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്ബാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കുക.

സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേയ്ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.

തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കും എന്ന് പറയുകയും ടാസ്‌ക് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ സാമ്ബത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഈ വിവരങ്ങള്‍ പരമാവധി പേരിലേയ്ക്ക് പങ്കുവയ്ക്കുക. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂ.

Facebook Comments Box

By admin

Related Post