Fri. May 17th, 2024

ബാങ്ക് ഓഫ് ബറോഡയില്‍ വനിതകള്‍ക്കായി പ്രത്യേക വായ്പ പദ്ധതി

By admin Mar 8, 2024
Keralanewz.com

കൊച്ചി: രാജ്യാന്തര വനിതാദിനത്തില്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് വായ്പാ പദ്ധതികളില്‍ മികച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ ബാങ്ക് ഒഫ് ബറോഡ.

വനിതകളുടെ വ്യക്തിഗത വായ്പകള്‍ക്ക് പ്രത്യേക പലിശ ഇളവുകള്‍ ഇതിന്റെ ഭാഗമായി ബാങ്ക് നല്‍കും. ഇതോടൊപ്പം ബി.ഒ.ബി മഹിള ശക്തി, ബി.ഒ.ബി വനിത കറന്റ് അക്കൗണ്ട് എന്നിവയില്‍ വനിത ഉപഭോക്താക്കള്‍ക്ക് പലിശ നിരക്കില്‍ കാല്‍ ശതമാനം വരെ ഇളവ് ലഭിക്കും. ഇരുചക്ര വാഹന വായ്പകള്‍ക്ക് കാല്‍ ശതമാനവും വിദ്യാഭ്യാസ വായ്പകള്‍ക്ക് 0.15 ശതമാനവും ഇളവ് ലഭിക്കും. മഹിള ശക്തി സേവിംഗ്‌സ് അക്കൗണ്ടില്‍ സൗജന്യമായി പ്‌ളാറ്റിനം ഡെബിറ്റ് കാര്‍ഡും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സും ലഭിക്കും.

Facebook Comments Box

By admin

Related Post