പ്രണയ വിവാഹമായിരുന്നെങ്കിലും സ്ത്രീധനം ചോദിച്ച് നിരന്തരം പീഡനം ; പോലീസിൽ പരാതി നൽകി കൃഷ്ണപ്രഭയുടെ കുടുംബം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തൃശൂർ : ചെറുതുരുത്തിയിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. ശിവരാജന്റെ ഭാര്യ കൃഷ്ണപ്രഭയെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിറന്നാൾ ദിനത്തിലാണ് കൃഷ്ണപ്രഭയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷങ്ങൾക്ക് മുൻപ് സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

രണ്ട് വർഷത്തോളം ശിവരാജുമായുള്ള വിവാഹത്തിന് ശേഷം കൃഷ്ണപ്രഭ സ്വന്തം വീട്ടിലേക്ക് വന്നിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ സ്ത്രീധനം ആവിശ്യപ്പെട്ട് കൃഷ്ണപ്രഭയെ ഭർത്താവും വീട്ടുകാരും ചേർന്ന് പീഡിപ്പിച്ചിരുന്നതായി കൃഷ്ണപ്രഭയുടെ വീട്ടുകാർ ആരോപിക്കുന്നു. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധന പീഡനത്തെ തുടർന്നാണ് മരണമെന്നും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •