Wed. May 8th, 2024

കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല എം.എം.ഹസന്‍ ഏറ്റെടുത്തു

By admin Mar 14, 2024
Keralanewz.com

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ കണ്ണൂരില്‍നിന്നു ലോക്‌സഭയിലേക്ക്‌ മത്സരിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫ്‌.

കണ്‍വീനര്‍ എം.എം.ഹസന്‌ ചുമതല കൈമാറി. തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളെക്കുറിച്ച്‌ തീരുമാനങ്ങളെടുക്കാന്‍ ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലാണ്‌ ചുമതല കൈമാറിയത്‌. 2017-ല്‍ വി.എം. സുധീരന്‍ രാജിവച്ചശേഷം ഒരു വര്‍ഷത്തോളം ഹസന്‍ കെ.പി.സി.സി. അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നു.
പൗരത്വനിയമ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ നിയമപരമായും രാഷ്‌ട്രീയപരമായുമുള്ള പോരാട്ടം തുടരുമെന്ന്‌ ചുമതല ഏറ്റെടുത്തശേഷം അദ്ദേഹം വ്യക്‌തമാക്കി. മതധ്രുവീകരണം എന്ന ഏക ലക്ഷ്യത്തോടെയാണ്‌ പൗരത്വനിയമഭേദഗതി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബ്‌ മോദി സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാവിരുദ്ധമായ ഈ നിയമം കോടതിയില്‍ നിലനില്‍ക്കില്ല. ഇക്കാര്യത്തില്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഇരട്ടത്താപ്പാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.
പൗരത്വനിയമം നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയുടേത്‌ പരിഹാസ്യമായ നിലപാടുകളാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും പറഞ്ഞു. നിയമ ഭേദഗതിക്കെതിരേ യു.ഡി.എഫ്‌. നടത്തിയ പ്രക്ഷോഭങ്ങളിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
കഴിഞ്ഞ ദിവസം പ്രതിഷേധിച്ചവര്‍ക്കെതിരേയും കേസെടുത്തു. മുഖ്യമന്ത്രിക്ക്‌ ആത്മാര്‍ഥതയുണ്ടെങ്കില്‍ കേസ്‌ പിന്‍വലിക്കണമെന്ന്‌ സതീശന്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു.

Facebook Comments Box

By admin

Related Post