Kerala NewsLocal NewsPolitics

എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍: ഇ.പി. ജയരാജന്റെ അഭിപ്രായത്തിന് നന്ദിയുണ്ടെന്ന് കെ. സുരേന്ദ്രന്‍

Keralanewz.com

തൃശൂര്‍: എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ അഭിപ്രായത്തിന് നന്ദിയെന്ന് ബി.ജെ.പി.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജയരാജന്‍ സത്യം പറഞ്ഞതില്‍ നന്ദിയുണ്ട്. പിണറായിയും എം.വി. ഗോവിന്ദനും നിലപാട് തിരുത്താന്‍ ജയരാജനെ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇ.പി. ജയരാജനും ജി. സുധാകരനും പല സത്യങ്ങളും തുറന്ന് പറയുന്നുണ്ട്. സി.പി.എമ്മില്‍ പിണറായി മരുമകനുവേണ്ടി മുതിര്‍ന്ന നേതാക്കളെയെല്ലാം ഒതുക്കുകയാണ്.

സംസ്ഥാനത്ത് വനിതകള്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണന നല്‍കിയത് എന്‍.ഡി.എയാണ്. മറ്റ് രണ്ട് മുന്നണികളും പേരിന് മാത്രമാണ് വനിതകളെ സ്ഥാനാര്‍ഥികളാക്കിയത്.

എസ്.എഫ്.ഐ ലക്ഷണമൊത്ത ഭീകരസംഘടനയായി മാറിയിരിക്കയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും സി.പി.എം. നേതൃത്വവും പിന്തുണ കൊടുക്കുന്നതുകൊണ്ടാണ് എസ്.എഫ്.ഐ. ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ഒരു മാസത്തിനിടെ എസ്.എഫ്.ഐയുടെ മൂന്നാമത്തെ കൊലയാണ് കണ്ണൂരിലെ ഷാജിയുടേത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൃത്യമായി മൊഴി നല്കിയിട്ടും കുറ്റക്കാരായ എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ല. കേരള സര്‍വകലാശായിലെ യൂണിയന്‍ നേതാക്കള്‍ക്കും പങ്കുണ്ട്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. ഗോപാലകൃഷ്ണന്‍, സി. സദാനന്ദന്‍, ദേവന്‍, സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Facebook Comments Box