Mon. May 20th, 2024

റബര്‍ സബ്‌സിഡി വര്‍ധിപ്പിച്ചു; പ്രബല്യത്തില്‍ വരുന്നത് ഏപ്രില്‍ 1 മുതല്‍

By admin Mar 16, 2024
What is the Rubber Board
Keralanewz.com

റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍.ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി.സബ്‌സിഡി പ്രബല്യത്തില്‍ വരുന്നത് ഏപ്രില്‍ ഒന്ന് മുതലാണ്.റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച എല്ലാവര്‍ക്കും സബ്‌സിഡി ലഭിക്കും.

24.48 കോടി രൂപയാണ് സബ്‌സിഡി നല്‍കാനായി അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്.കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം.

ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്‌റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.

Facebook Comments Box

By admin

Related Post