Kerala NewsLocal NewsPolitics

ജീവനക്കാരോട്‌ മന്ത്രി ഗണേഷ്‌ “കൈ കാണിച്ചാല്‍ ബസ്‌ നിര്‍ത്തണം”

Keralanewz.com

തിരുവനന്തപുരം: കൈ കാണിച്ചാല്‍ ബസ്‌ നിര്‍ത്തി യാത്രികരെ കയറ്റാന്‍ തയാറാകണമെന്നു കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്കു ഗതാഗതമന്ത്രി കെ.ബി.

ഗണേഷ്‌ കുമാറിന്റെ നിര്‍ദേശം.
രാത്രി പത്തിനു ശേഷം സൂപ്പര്‍ ഫാസ്‌റ്റ്‌ മുതല്‍ താഴേക്കുള്ള ബസുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തു നിര്‍ത്തണമെന്നും മന്ത്രി. ജീവനക്കാര്‍ക്കുള്ള തുറന്ന കത്തിലാണ്‌ നിര്‍ദേശം. സ്‌ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കിവിടരുത്‌. ബസ്‌ ഓടിക്കുമ്ബോള്‍ നിരത്തിലുള്ള ചെറുവാഹനങ്ങളെയും കാല്‍നടക്കാരെയും കരുതലോടെ കാണണമെന്നും കത്തിലുണ്ട്‌. കെ.എസ്‌.ആര്‍.ടി.സിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാര്‍ക്കായി ശീതീകരിച്ച വിശ്രമ മുറികള്‍ ഉണ്ടാക്കും. ജീവനക്കാര്‍ക്ക്‌ ആരോഗ്യ പരിശോധനയും തുടര്‍ചികിത്സയും ഉറപ്പാക്കും. സ്‌പോണ്‍സര്‍ഷിപ്പ്‌ വഴി കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റേഷനുകള്‍ നവീകരിക്കാന്‍ പദ്ധതിയുണ്ട്‌- മന്ത്രി കത്തില്‍ വിശദീകരിക്കുന്നു.
അതേസമയം, അഞ്ചാം തീയതി നല്‍കുമെന്നു മുഖ്യമന്ത്രി ഉറപ്പുപറഞ്ഞ കെ.എസ്‌.ആര്‍.ടി.സിയിലെ ശമ്ബളത്തിന്റെ ആദ്യഗഡു 14നാണ്‌ ഈ മാസം വിതരണം ചെയ്‌തത്‌. പെന്‍ഷന്‍ വിതരണം മുടങ്ങിയ കേസ്‌ ഇന്നു ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്‌.

Facebook Comments Box