Tue. Apr 30th, 2024

എല്ലാ അമ്മമാരും പെണ്‍മക്കളും ശക്തിയാണ്; അവര്‍ക്കായുള്ള പോരാട്ടത്തിന്റെ ഫലം ജൂണ്‍ നാലിനറിയാം: മോദി

By admin Mar 18, 2024
Keralanewz.com

തെലങ്കാന: ഒരു ശക്തിക്കെതിരായ പോരാട്ടമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഏറ്റുപിടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒരു ശക്തിക്കെതിരായ പോരാട്ടത്തിലാണ് അവരെന്ന് ഇന്ത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ പറയുന്നു. എനിക്ക്, എല്ലാ അമ്മമാരും പെണ്‍മക്കളും സഹോദരിമാരും ശക്തിയാണ്. ശക്തിയെന്ന നിലയില്‍ താന്‍ അവരെ ആദരിക്കുകയും ഭാര മാതാവിനെ പൂജിക്കുകയും ചെയ്യുന്നയാളാണ്. അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആ ശക്തിയെ താന്‍ ആലിംഗനം ചെയ്യുന്നു. പോരാട്ടവുമായി മുന്നോട്ടുപോകാന്‍ താന്‍ തയ്യാറാണെന്നും മോദി പറഞ്ഞു. തെലങ്കാനയിലെ ജഗതിയാലില്‍ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ജനാധിപത്യത്തിന്റെ വലിയ ആഘോഷം തുടങ്ങിക്കഴിഞ്ഞു. മേയ് 13ന് തെലങ്കാനയിലെ വോട്ടര്‍മാര്‍ ചരിത്രം രചിക്കും. ബിജെപിക്കുള്ള പിന്തുണ വര്‍ധിച്ചുവരികയാണ്. ഇവിടെ കൂടിയിരിക്കുന്ന ജനങ്ങള്‍ അതിന്റെ തെളിവാണ്. തെലങ്കാനയില്‍ ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസിനെയും ബിആര്‍എസിനെയും തൂത്തെറിയും. ജൂണ്‍ നാലിന് ബിജെപി 400 കടക്കുമെന്നാണ് രാജ്യം മുഴുവന്‍ പറയുന്നത്. ബിജെപിക്കുള്ള ജനങ്ങളുടെ പിന്തുണ ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബിആര്‍എസ് ജനങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്തു സര്‍ക്കാരുണ്ടാക്കി അവരുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും മോദി ആരോപിച്ചു. തെലങ്കാന രൂപീകരിച്ച്‌ 10 വര്‍ഷം പിന്നിടുമ്ബോള്‍ ബിആര്‍എസ് അതിനെ കൊള്ളയടിച്ചിരിക്കുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് തെലങ്കാനയെ അവരുടെ ‘പഴ്‌സണല്‍ എടിഎം’ ആക്കി മാറ്റിയിരിക്കുന്നു. അവര്‍ കൊള്ളയടിക്കുന്ന പണം മുഴുവന്‍ ഡല്‍ഹിയിലേക്ക കൊണ്ടുപോകുകയാണ്. കോണ്‍ഗ്രസും ബിആര്‍എസും പരസ്പരം സംരക്ഷണം നല്‍കുന്നു. ശക്തിയെ ആരാധിക്കുന്നവരും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും തമ്മിലാണ് പോരാട്ടമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post