Kerala NewsLocal News

മൂന്നാറില്‍ കരിമ്ബുലി

Keralanewz.com

മൂന്നാര്‍: പടയപ്പയും കട്ടക്കൊമ്ബനും ഉള്‍പ്പെടെയുള്ള കൊമ്ബന്മാര്‍ക്കും കടുവയ്‌ക്കും പുറകെ കരിമ്ബുലിയും മൂന്നാറിലെ ജനവാസ മേഖലയില്‍.

ഇന്നലെ പകലാണ്‌ ടൂറിസ്‌റ്റ്‌ ഗൈഡിന്റെ കാമറയില്‍ കരിമ്ബുലിയുടെ ചിത്രം പതിഞ്ഞത്‌. ജര്‍മന്‍ സ്വദേശികളായ രണ്ട്‌ സഞ്ചാരികളുമായി ട്രെക്കിങ്ങിന്‌ പോയതിനിടെയാണ്‌ പുലിമേട്ടില്‍ വിശ്രമിച്ചിരുന്ന കരിമ്ബുലി ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. രാവിലെ ആറു മണിയോടെ ഇവര്‍ സെവന്‍ മലയില്‍ ട്രെക്കിങ്ങിനായി എത്തി. ഈ സമയം ഇവിടുത്തെ പുല്‍മേട്ടില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു പുലി. ഒന്നര വര്‍ഷം മുന്‍പ്‌ രാജമലയില്‍ സ്‌ഥാപിച്ചിട്ടുള്ള കാമറയില്‍ കരിമ്ബുലിയുടെ ദൃശ്യം പതിഞ്ഞിരുന്നെന്നും ഈ പുലിയെയാകാം സെവന്‍ മലയില്‍ കണ്ടതെന്നുമാണ്‌ വനം വകുപ്പിന്റെ നിഗമനം.
മൂന്നാര്‍ മേഖലയില്‍ മുന്‍പ്‌ നാട്ടുകാര്‍ കരിമ്ബുലിയെ കണ്ടിട്ടില്ല. തോട്ടം മേഖലയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന പ്രദേശത്താണ്‌ രാജും സംഘവും കരിമ്ബുലിയെ കണ്ടത്‌.

Facebook Comments Box