Mon. May 13th, 2024

നവോദയ വിദ്യാലയ സമിതിയില്‍ നിരവധി ഒഴിവുകള്‍

By admin Mar 23, 2024
Keralanewz.com

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നവോദയ വിദ്യാലയസമിതി ആസ്ഥാനം, മേഖലാ ഓഫിസുകള്‍, ജവഹർ നവോദയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ വിവിധ തസ്തികകളില്‍ 1377 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

നോയിഡയിലാണ് (യു.പി) ആസ്ഥാനം ഓഫിസ് . ഭോപാല്‍, ചണ്ടിഗാർ, ഹൈദരാബാദ്, ജയ്പൂർ, ലഖ്നോ, പാറ്റ്ന, പുണെ, ഷില്ലോങ് എന്നിവിടങ്ങളിലാണ് മേഖലാ ഓഫിസുകള്‍. കേരളമടക്കം ഇന്ത്യയൊട്ടാകെ 650 ജവഹർ നവോദയ വിദ്യാലയങ്ങളാണുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ:

വനിതാ സ്റ്റാഫ് നഴ്സ് (ഗ്രൂപ് ബി) ഒഴിവുകള്‍ 121; അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ 5, ഓഡിറ്റ് അസിസ്റ്റന്റ് 12, ജൂനിയർ ട്രാൻസ്ലേഷൻ ഓഫിസർ 4, ലീഗല്‍ അസിസ്റ്റന്റ് 1, സ്റ്റെനോഗ്രാഫർ (ഗ്രൂപ് സി) 23, കമ്ബ്യൂട്ടർ ഓപറേറ്റർ 2, കാറ്ററിങ് സൂപ്പർവൈസർ 78, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 381, ഇലക്‌ട്രീഷ്യൻ-കം-പ്ലംബർ 128, ലാബ് അറ്റൻഡന്റ് 161, മെസ് ഹെല്‍പർ-442, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് 19. ഒഴിവുകളില്‍ എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എല്‍/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളില്‍പെടുന്നവർക്ക് സംവരണം ലഭിക്കും.

ശമ്ബളനിരക്ക്, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങള്‍, സെലക്ഷൻ നടപടികള്‍ ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.navodaya.gov.inല്‍. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം. സ്വന്തമായ ഇ-മെയില്‍ ഐ.ഡി ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: വനിതാ സ്റ്റാഫ് നഴ്സ് തസ്തികക്ക് 1500 രൂപ, മറ്റ് തസ്തികകള്‍ക്ക് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക് എല്ലാ തസ്തികകള്‍ക്കും 500 രൂപ മതി. അപേക്ഷാ സമർപ്പണത്തിനുള്ള അവസാനതീയതി നിശ്ചയിച്ചിട്ടില്ല. അവസാന തീയതിയും അപ്ഡേറ്റുകളും വെബ്സൈറ്റില്‍നിന്നും അറിയാം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഇന്റർവ്യൂ, ഡോക്കുമെന്റേഷൻ, വെരിഫിക്കേഷൻ സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകള്‍ സഹിതം സമർപ്പിക്കണം.

ദേശീയതലത്തില്‍ നടത്തുന്ന മത്സരപരീക്ഷ, സ്കില്‍ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിവിധ തസ്തികകള്‍ക്ക് വ്യത്യസ്ത പരീക്ഷകളുണ്ടാകും.

Facebook Comments Box

By admin

Related Post