Kerala NewsLocal NewsNational News

നീറ്റ് യു.ജി : ഇത്തവണ അപേക്ഷിച്ചത് 23.81 ലക്ഷം വിദ്യാര്‍ഥികള്‍

Keralanewz.com

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2024ന് ഇത്തവണ അപേക്ഷിച്ചത് 23.81 ലക്ഷം വിദ്യാർഥികള്‍.

ഇത്തവണ 23,81,833 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തതെന്നും ഇതില്‍ 13 ലക്ഷവും പെണ്‍കുട്ടികളാണെന്നും പരീക്ഷ നടത്തുന്ന ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. 24 പേർ മൂന്നാം ലിംഗക്കാരാണ്. കഴിഞ്ഞവർഷം 20.36 ലക്ഷം പേരാണ് നീറ്റ് യു.ജി എഴുതിയത്.

രജിസ്റ്റർ ചെയ്തവരില്‍ പത്തു ലക്ഷത്തിലേറെ പേർ ഒ.ബി.സി നോണ്‍ ക്രീമിലെയർ വിഭാഗക്കാരും 3.5 ലക്ഷം പട്ടിക ജാതിക്കാരും 1.5 ലക്ഷം പട്ടികവർഗക്കാരുമാണ്. പൊതുവിഭാഗത്തില്‍ ആറുലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.മേയ് അഞ്ചിനാണ് പരീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പുകാരണം പരീക്ഷാ തീയതി മാറ്റില്ലെന്ന് എൻ.ടി.എ നേരത്തെ വ്യക്തമാക്കിയിരുന്നു

Facebook Comments Box