Kerala NewsLocal News

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; കേസെടുത്ത് എറണാകുളം പൊലീസ്

Keralanewz.com

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ മോഷണം. കേസെടുത്ത് എറണാകുളം നോര്‍ത്ത് പൊലീസ്. വീട്ടില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്.

മോണ്‍സണ്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മകന്‍ മനസ് മോണ്‍സണ്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ തന്നെയുള്ളതാണ് വീട്. മോന്‍സന്‍ മാവുങ്കല്‍ തന്നെയാണ് ഇവിടെ മോഷണം നടന്നതായി പരാതിപ്പെട്ടതും.

വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച വിളക്കുകള്‍ ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിക്കുകയും ചെയ്തു. സ്ഥലത്തെക്കുറിച്ച്‌ നന്നായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. വാതിലോ മറ്റോ തകര്‍ത്തതിന്റെ ലക്ഷണങ്ങളില്ല. അതിനാല്‍ വീടിന്റെ താക്കോല്‍ കൈവശമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

Facebook Comments Box