National NewsPolitics

ചോദ്യത്തിന് കോഴ ആരോപണം: മഹുവ മൊയ്ത്രുടെ വീട്ടില്‍ സിബിഐ റെയ്ഡ്

Keralanewz.com

ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്‍ എം.പി മഹുവ മൊയ്ത്രയുടെ കൊല്‍ക്കൊത്തയിലെ വസതിയില്‍ സിബിഐ പരിശോധന.

മഹുവയ്‌ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നടപടി. കേസില്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഴിമതി വിരുദ്ധ സമിതിയായ ലോക്പാല്‍ ഈ ആഴ്ച സിബിഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എല്ലാ മാസവും അന്വേഷണവുമായി ബന്ധപ്പെട്ട് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ലഭ്യമായ വിവരങ്ങളും രേഖകളും തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്ബോള്‍ ഉത്തരവാദപ്പെട്ട പൊതുസേവക എന്ന നിലയില്‍ ആരോപണ വിധേയയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന്, പ്രത്യേകിച്ച്‌ അവരുടെ പദവിയുടെ അടിസ്ഥാനത്തില്‍, ലോക്പാല്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

ആരോപണത്തെ തുടര്‍ന്ന് മഹുവയെ കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ലമെന്റില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ വ്യവസായി ദര്‍ശന്‍ ഹിരനന്ദനിയില്‍ നിന്ന് കോഴ കൈപ്പറ്റിയെന്നാണ് ആരോപണം. പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ തന്റെ ലോഗ് ഓണ്‍ ഐടി അയാളുമായി പങ്കുവച്ചുവെന്ന ആരോപണവും നേരിട്ടിരുന്നു.

Facebook Comments Box