Mon. Apr 29th, 2024

കേരളത്തില്‍ ഇഡി വരട്ടെ കാണാം, മുഖ്യമന്ത്രി കുടുങ്ങില്ല: മന്ത്രി റിയാസ്

By admin Mar 23, 2024
Keralanewz.com

തിരുവനന്തപുരം: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ പിണറായി വിജയനെതിരേ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്.

കേരളത്തിലും ഇഡി വരട്ടെ, വരുമ്ബോള്‍ കാണാമെന്ന് മന്ത്രി പറഞ്ഞു.

കേജരിവാളിനെപ്പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലേത് തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല.

ഇവിടുത്തെ ജനങ്ങള്‍ നല്ല രാഷട്രീയ ധാരണ ഉള്ളവരാണ്. ഇവിടെ ഒന്നും നടപ്പാകാന്‍ പോകുന്നില്ല. മുഖ്യമന്ത്രി കുടുങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകളുടെ പണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ചില കരാറുകാര്‍ ശ്രമിച്ചിരുന്നു, ഇവരെ മാറ്റി നല്ല രീതിയിലാണ് ഇപ്പോള്‍ പണി പുരോഗമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Facebook Comments Box

By admin

Related Post