Fri. May 17th, 2024

നേരിടുന്നത് ക്രൂരമായ സൈബര്‍ അതിക്രമം; ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ല; സത്യഭാമ

By admin Mar 25, 2024
Keralanewz.com

തിരുവനന്തപുരം: കറുപ്പ് നിറത്തില്‍പ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു.

കുടുംബത്തെ വലിച്ചിഴച്ച്‌ അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും സത്യഭാമ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

പതിനഞ്ച് വർഷത്തില്‍ കൂടുതലായി മോഹിയാട്ട രംഗത്ത് അധ്യാപകനായും നര്‍ത്തകനായും പ്രതിഭ തെളിയിച്ച ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെയാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ വംശീയ അധിഷേപ പരാമര്‍ശം നടത്തിയത്. കാക്കയുടെ നിറമാണ് രാമകൃഷ്ണണനെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യഭാമ നടത്തിയ സത്യ]ആക്ഷേപം. വ്യാപക വിമർശനം അവർക്കുനേരെ ഉയർന്നിട്ടും വിവാദ പരാമർശത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിമർശനവും ട്രോളും വ്യാപകമായ സാഹചര്യത്തിലാണ് അവർ വിശദീകരണവുമായി രംഗത്ത് വന്നത്.

സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തെ സുരേഷ് ഗോപിയുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ പ്രമുഖര നേതാക്കള്‍ തള്ളിയിരുന്നില്ല. അതേസമയം സത്യഭാഭയെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും ബി.ജെ.പി നേതാവ് കൃഷ്ണദാസും രംഗത്തുവന്നു.

Facebook Comments Box

By admin

Related Post