National NewsPolitics

“ബിജെപിക്ക് അജൻഡയില്ല, സുരേന്ദ്രന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയം എന്തെന്ന് വ്യക്തമാക്കണം”; ആനി രാജ

Keralanewz.com

കല്‍പറ്റ: ‘നീല വെള്ളത്തില്‍ വീണ കുറുക്കൻ മഴയത്തു നില്‍ക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക്’ എന്ന പരിഹാസവുമായി വയനാട്ടിലെ എല്‍‌ഡിഎഫ് സ്ഥാനാർഥി ആനി രാജ.

“വോട്ട് ചോദിക്കുമ്ബോള്‍‌ മുന്നോട്ടുവയ്ക്കാൻ ബിജെപിക്ക് അജൻഡയില്ല. ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കാൻ‌ സുരേന്ദ്രന് ആരോപണങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്. സുരേന്ദ്രന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്രയും അഴിമതി നടത്തിയ സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വേറെയില്ല. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കും.” – ആനി രാജ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൂടി എത്തുന്നതോടെ സംസ്ഥാനത്തെ താരമണ്ഡലമാവുകയാണ് വയനാട്. കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി, സിപിഐ നേതാവ് ആനി രാജ എന്നിവരുടെ സാന്നിധ്യത്തിലൂടെ നേരത്തെ തന്നെ വയനാട്ടിലെ മത്സരം ദേശീയ ശ്രദ്ധയാകർച്ചിരുന്നു. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റില്‍ രാഹുല്‍ഗാന്ധിക്കെതിരെ ശക്തമായ മത്സരം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെ.സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം കളത്തിലിറക്കിയിട്ടുള്ളത്.

Facebook Comments Box