Kerala NewsLocal News

വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി പൊലീസ്

Keralanewz.com

വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍ക്കെതിരേ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊലീസ്.വിവാഹ പരസ്യങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായതോടെയാണ് നിര്‍ദേശം.

പരസ്യങ്ങള്‍ നല്‍കുന്ന സൈറ്റുകളിലും മറ്റും ഉള്ള പരസ്യങ്ങളുടെ സത്യാവസ്ഥ നേരിട്ട് അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രമേ മുന്നോട്ടു പോകാവൂവെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളോട് പ്രതികരിച്ച്‌ വഞ്ചിതരാകരുത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കി.

Facebook Comments Box