Kerala NewsLocal News

സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

Keralanewz.com

സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

മണിക്കൂറില്‍ 40 കിലോ മീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേ സമയം, സംസ്ഥാനത്ത് ചൂടും തുടരുകയാണ്. ബുധനാഴ്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത ഉണ്ട്.

Facebook Comments Box