Kerala NewsCRIMELocal News

6 ഗുണ്ടുകള്‍, 3 ലിറ്റര്‍ പെട്രോള്‍, കത്തി, കയര്‍; ഭാര്യയെയും മക്കളെയും കൊല്ലാൻ സ്ഫോടകവസ്തുക്കളുമായെത്തി; യുവാവ് അറസ്റ്റില്‍

Keralanewz.com

ആലപ്പുഴ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ സ്ഫോടക വസ്തുക്കളുമായി എത്തിയ ആള്‍ അറസ്റ്റില്‍.

മാന്നാർ എരമത്തൂർ കണ്ണമ്ബള്ളി വീട്ടില്‍ പ്രമോദ് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ സ്ഫോടക വസ്തുക്കളും പെട്രോളും മറ്റുമായി ഭാര്യവീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. പൊലീസ് സാഹസികമായിട്ടാണ് പ്രമോദിനെ കീഴ്പ്പെടുത്തിയത്. രണ്ട് ആണ്‍മക്കളുമൊത്ത് ഭാര്യ രാധു കഴിഞ്ഞ ജനുവരി മുതല്‍, തോട്ടപ്പള്ളിയിലെ വീട്ടില്‍ മാറിത്താമസിക്കുകയായിരുന്നു.

24ന് രാത്രി എട്ടുമണിയോടെ പ്രമോദ് സ്കൂട്ടറില്‍ വരുമ്ബോള്‍ വഴിയില്‍ ഭാര്യയെയും മക്കളെയും കണ്ടു. തുടർന്ന് ഇയാള്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറുകയും ഭാര്യയുടെ അച്ഛനുമായി വാക്കുതർക്കവുമുണ്ടായി. അയല്‍ക്കാർ അറിയിച്ചതനുസരിച്ച്‌ പൊലീസ് എത്തിയപ്പോള്‍ പെട്രോളും ലൈറ്ററുമായി അവർക്കെതിരെ തിരിഞ്ഞു.

പ്രമോദിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 6 ഗുണ്ടുകള്‍, 3 ലീറ്റർ പെട്രോള്‍, കത്തി, കയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook Comments Box