National NewsPolitics

ഡല്‍ഹി മദ്യനയം: കെ.കവിതയെ ഏപ്രില്‍ 9 വരെ റിമാന്‍ഡ് ചെയ്തു

Keralanewz.com

ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഇ.ഡി അറസ്റ്റു ചെയ്ത ബി.ആര്‍.എസ് നേതാവ് കെ.കവിതയെ ഏപ്രില്‍ 9 വരെ റിമാന്‍ഡ് ചെയ്തു.

റോസ് അവന്യൂ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കവിത നല്‍കിയ ഇടക്കാല ജാമ്യഹര്‍ജിയില്‍ ഏപ്രില്‍ ഒന്നിന് വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

കവിത ഇ.ഡിയുടെ കസ്റ്റഡിയില്‍ ആയിരുന്നു ഇതുവരെ. എന്നാല്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഇ.ഡി അവരെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്താനുണ്ടെന്നും ചോദ്യം ചെയ്യലും തുടരണമെന്നും ഡിജിറ്റല്‍ തെളിവുകളുടെയും മറ്റു പല വ്യക്തികള്‍ക്കുമൊപ്പമുള്ള ചോദ്യം ചെയ്യലും തുടരേണ്ടതിനാല്‍ റിമാന്‍ഡ് അനുവദിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.

കവിത ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അേന്വഷണം തുടരുന്നതിനാല്‍ അവരെ മോചിപ്പിക്കരുതെന്നും ഇ.ഡി ആവശ്യപ്പെട്ടു.

Facebook Comments Box