Kerala NewsCRIMELocal NewsPolitics

സിദ്ധാര്‍ത്ഥിന്റെ മരണം: സിബിഐയ്ക്ക് രേഖകള്‍ ഉടന്‍ കൈമാറും

Keralanewz.com

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനുള്ള രേഖകള്‍ ഉടന്‍ കൈമാറാന്‍ പോലീസിന്റെ തീരുമാനം.

ഈ രേഖകളുമായി സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഇന്ന് വൈകിട്ട് തന്നെ ഡല്‍ഹിക്ക് പോകും. നാളെ തന്നെ പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ സിബിഐക്ക് കൈമാറും.

സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെങ്കിലും പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ ഇതുവരെ പോലീസ് ആസ്ഥാനത്തു നിന്ന് തയ്യാറാക്കി നല്‍കിയിരുന്നില്ല. വിജ്ഞാപനം ലഭിച്ചുവെങ്കിലും വിവരങ്ങള്‍ രേഖാമൂലം കൈമാറാത്തതിനാല്‍ അന്വേഷണം സംബന്ധിച്ച്‌ സിബിഐയ്്കകും തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണം അട്ടിമറിക്കാനും ഉന്നതരുടെ മക്കളെ രക്ഷിക്കാനുമുള്ള നീക്കത്തിന്റെ ഭാഗണിതെന്ന് ആരോപിച്ച്‌ സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളും പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെയാണ് പോലീസ് ആസ്ഥാനത്തുനിന്നും തിരക്കിട്ട നടപടികള്‍ വരുന്നത്.

Facebook Comments Box