Kerala NewsPolitics

സുഹൃദ് ബന്ധങ്ങൾ പുതുക്കി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ .സൗഹൃദ സന്ദർശനങ്ങൾ തുടരുന്നു

Keralanewz.com

കോട്ടയം: സുഹൃദ് ബന്ധങ്ങള്‍ പുതുക്കി വോട്ടര്‍മാരെ നേരില്‍ കണ്ട് കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനം. അയര്‍ക്കുന്നത്തുനിന്നുമാണ് സൗഹൃദ സന്ദര്‍ശനം ആരംഭിച്ചത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് ആരാധനാലയങ്ങളിലും കന്യാസ്ത്രീ മഠങ്ങളിലും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മണര്‍കാട് സെന്റ് ജോസഫ് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം സെല്‍ഫിയെടുക്കാനും ആശംസകള്‍ നേരാനും വിദ്യാര്‍ത്ഥികള്‍ മത്സരിച്ചു. പിന്നീട് മണര്‍കാട്ടെ വ്യവസായ സ്ഥാപനത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ വനിതാ ജീവനക്കാര്‍ സ്വീകരിച്ചു.

അകലക്കുന്നത്തും ആരാധനായലയങ്ങളിലും മഠങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി. രാത്രി വൈകി മോനിപ്പള്ളിയിലെ കുടുംബയോഗത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

Facebook Comments Box